ലോറി തട്ടി പൊട്ടിയ കേബിളിൽ സ്കൂട്ടർ കുരുങ്ങി അപകടം; യുവതിക്ക് ഗുരുതര പരിക്ക് , വിഡിയോ

20 മിനിറ്റോളം യുവതി കേബിളിൽ കുരുങ്ങി മുന്നോട്ട് നീങ്ങി. ​എന്നാൽ ലോറി നിർത്താതെ പോയി. ഒടുവിൽ നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ലോറി നിർത്തിയത്. യുവതിയുടെ പരിക്ക് ഗുരുതരമാണ്. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

author-image
Rajesh T L
Updated On
New Update
accident

accident image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കരുന്നാഗപ്പള്ളി: തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളിൽ സ്കൂട്ടർ കുരുങ്ങി അപകടം.അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയ്ക്ക് ​ഗുരുതര പരിക്ക്.അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ലോറിയിൽ കുടുങ്ങി പൊട്ടിയ കേബിൾ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യയുടെ മേൽ കുരുങ്ങുകയായിരുന്നു. കേബിൾ കുരുങ്ങി 20 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണ സന്ധ്യയുടെ മേൽ സ്‌കൂട്ടറും വീണു.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊച്ചുകുറ്റിപ്പാലത്ത് വർക് ഷോപ്പ് നടത്തുകയാണ് സന്ധ്യയുടെ ഭർത്താവ് തുളസീധരൻ. ഇവി​ടേക്ക് പോവുകയായിരുന്നു സന്ധ്യ. കടയിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറിയപ്പോൾ കേബിൾ പൊട്ടി സ്കൂട്ടറിൽ വീഴുകയും. വണ്ടിയിൽ നിന്നിറങ്ങാൻ സന്ധ്യ ശ്രമിച്ചെങ്കിലും ലോറി സന്ധ്യയെയും വലിച്ചുമുന്നോട്ടു കൊണ്ടുപോവുകയായിരുന്നു .20 മിനിറ്റോളം യുവതി കേബിളിൽ കുരുങ്ങി മുന്നോട്ട് നീങ്ങി. ​എന്നാൽ ലോറി നിർത്താതെ പോയി. ഒടുവിൽ നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ലോറി നിർത്തിയത്. യുവതിയുടെ പരിക്ക് ഗുരുതരമാണ്. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

kollam accident accident news karunagappally