മലപ്പുറത്ത് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

മലപ്പുറം മൂത്തേടത്ത് സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ചേലത്തു കുഴിയില്‍ ഫര്‍ഹാന (24 )യാണ് മരിച്ചത്.

author-image
Prana
New Update
accident.

മലപ്പുറം മൂത്തേടത്ത് സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ചേലത്തു കുഴിയില്‍ ഫര്‍ഹാന (24 )യാണ് മരിച്ചത്. ഫര്‍ഹാന ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫര്‍ഹാന അപകട സ്ഥലത്തുവച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

scooter accident death