ചാവക്കാട് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്ന് വീണു

അതേസമയം കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

author-image
anumol ps
Updated On
New Update
sea erosion

കടൽക്ഷോഭത്തിൽ തകർന്ന കെട്ടിടം

 

 

തൃശൂർ: ചാവക്കാട് കടപ്പുറത്തുണ്ടായ കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു. അഞ്ചങ്ങാടി വളവിൽ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കടൽ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. അതേസമയം കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. പിഡബ്ല്യുഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവിൽ 10 മീറ്റർ മാത്രമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുള്ളതിനാൽ പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്. 

chavakkad sea erosion