യുവജനോത്സവത്തില്‍ തുടക്കമിട്ട ഗാനസാഗരം; ഒഴുകിയെത്തിയത് 15000 ഗാനങ്ങള്‍

15000ത്തിലധികം ഗാനങ്ങള്‍ മലയാളിയ്ക്ക് നല്‍കിയിട്ടാണ് അനശ്വര ഗായകന്‍ വിട പറഞ്ഞിരിക്കുന്നത്. മലയാളം,തമിഴ്,കന്നഡ,തെലുഗു,ഹിന്ദി ഭാഷകളിലാണ് ആ ഗാനങ്ങളെന്ന സവിശേഷതയുമുണ്ട്.

author-image
Prana
New Update
jaya 3

അയത്‌നലളിതവും ഭാവസുന്ദരവുമായ ആലാപനശൈലിയില്‍ തീര്‍ത്ത 15000ത്തിലധികം ഗാനങ്ങള്‍ മലയാളിയ്ക്ക് നല്‍കിയിട്ടാണ് അനശ്വര ഗായകന്‍ വിട പറഞ്ഞിരിക്കുന്നത്. മലയാളം,തമിഴ്,കന്നഡ,തെലുഗു,ഹിന്ദി ഭാഷകളിലാണ് ആ ഗാനങ്ങളെന്ന സവിശേഷതയുമുണ്ട്. സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെ മകനായി ജനിച്ച അദ്ദേഹം സ്‌കൂള്‍തലത്തില്‍ തന്നെലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 1958ലെയുവജനോത്സവത്തില്‍ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനംകരസ്ഥമാക്കിയ ജയചന്ദ്രന്‍ അന്ന് ശാസ്ത്രീയസംഗീതത്തില്‍ ഒന്നാംസ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയില്‍ നടത്തിയപ്രകടനത്തിന്റെ ചിത്രം പില്‍ക്കാലത്ത് ഇരുവരും സംഗീതരംഗത്ത്പ്രഗല്‍ഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

jaya 1


ഗായകന്‍ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയാണ് ജയചന്ദ്രന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1965ല്‍'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്‌കരന്റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രംപുറത്തുവരുന്നതിനുമുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രന്‍ പാടിയരണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീതസംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്‌കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈചിത്രം 1967ല്‍ പുറത്തുവരികയും അക്കാലത്തെ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

jaya 2

 പില്‍ക്കാലത്ത് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഭാഷയുടെ തനിമ ചോരാതെഗാനങ്ങള്‍ ആലപിക്കുന്നയാള്‍ എന്ന നിലയിലാണ് ആസ്വാദകര്‍ അദ്ദേഹത്തെ സ്വീകരിച്ചിട്ടുള്ളതും. എ ആര്‍ റഹ്‌മാന്റെ സംഗീതസംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ അല്‍കായാഗ്‌നിക്കിനൊപ്പം പാടിയ 'മിലോ വഹാം വഹാം' എന്ന ഗാനമാണ് ആദ്യ ഹിന്ദി ഗാനം. റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യഗാനം എന്നു കരുതപ്പെടുന്ന 'വെള്ളിത്തേന്‍ കിണ്ണം പോല്‍' പാടിയതുംജയചന്ദ്രനായിരുന്നു. 1975ല്‍ പുറത്തിറങ്ങിയ 'പെണ്‍പട' എന്ന ചിത്രത്തിനുവേണ്ടി റഹ്‌മാന്റെ പിതാവ് ആര്‍.കെ ശേഖറിന്റെ ഓര്‍ക്ക്‌സ്ട്രയോടൊപ്പമുണ്ടായിരുന്ന മകന്‍ ദിലീപെന്ന ഒന്‍പത് വയസ്സുകാരന്റെ ഈണമായിരുന്നു 'വെള്ളിത്തേന്‍ കിണ്ണംപോല്‍' എന്ന ജയചന്ദ്രന്റെ ഗാനത്തിന്. സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിധ്യമുണ്ട്. ഹരിഹരന്റെ'നഖക്ഷതങ്ങള്‍',ഓ.രാമദാസിന്റെ 'കൃഷ്ണപ്പരുന്ത്' എന്ന സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പി.ജയചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് നയിച്ച  ജ്യേഷ്ഠന്‍ സുധാകരന്‍ 1989ല്‍ മരിച്ചു. അദ്ദേഹത്തെക്കൂടാതെ കൃഷ്ണകുമാര്‍ എന്നഅനുജനും സരസിജ,ജയന്തി എന്നീ സഹോദരിമാരുമുണ്ട്.

singer passes away p jayachandran maestro