നരഭോജി കടുവയെ പിടികൂടാന്‍ തിരച്ചില്‍; പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ

പ്രദേശത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. നരഭോജി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡിഎഫ്ഒക്കാണ് മേല്‍നോട്ട ചുമതല.

author-image
Prana
New Update
tiger

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ഊര്‍ജിതനീക്കവുമായി അധികൃതര്‍. പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
നരഭോജി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡിഎഫ്ഒക്കാണ് മേല്‍നോട്ട ചുമതല. കടുവയെ തിരിച്ചറിയാന്‍ കാമറ ട്രാപ്പുകള്‍ സജ്ജീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തും. പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരച്ചിലിനായി കുങ്കിയാനകളെ എത്തിക്കും.
കടുവയ്ക്കായി വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സംഘം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

 

Mananthavady tiger attack forest