/kalakaumudi/media/media_files/pbA6dqzccrl87VHmphtc.jpg)
മുണ്ടകൈയിൽ ഇന്ന് ആറ് സോണുകളായി തിരിച്ച് രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി കെ രാജൻ. അട്ടമല, മുണ്ടകൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്‌കൂൾ ഏരിയ, ഡൗൺ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ച് മുണ്ടകൈയിൽ ഇന്ന് രക്ഷാദൗത്യം നടക്കും. ആറ് മേഖലകളിലെ രക്ഷാദൗത്യത്തിനായി നാൽപതോളം സ്‌ക്വാഡുകളെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
ചാലിയാർ പുഴയിൽ നാളെ മൂന്ന് കേന്ദ്രത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. ചാലിയാർ പുഴയുടെ 40 കി.മീ ഉള്ളിലുള്ള എട്ട് പൊലീസ് സ്റ്റേഷനുകൾ, സന്നദ്ധ പ്രവർത്തകർ, രക്ഷാദൗത്യത്തിൽ മുൻപരിചയമുള്ള ആളുകൾ എന്നിവരെ ഏകോപിപ്പിച്ചുള്ള രക്ഷാദൗത്യമാണ് ഇന്ന് നടക്കുക. കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സമാന്തരമായി പുഴയുടെ വശങ്ങളിൽ തിരച്ചിൽ നടത്തും. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാദൗത്യം ഇന്നും തുടരും. ചാലിയാർ പുഴയിൽ നിന്നും പന്ത്രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.