മണല്‍വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി

വെളളിയാഴ്ച അര്‍ധരാത്രി 2 മണിയോടെയാണ് അപകടമുണ്ടായത് . ശക്തമായ കാറ്റിലും മഴയിലുംപെട്ട് വഞ്ചി മറിയുകയായിരുന്നു

author-image
Sneha SB
New Update
PRADEEP

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് തൊഴിലാളികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി . എറിയാട് കൊട്ടിക്കല്‍ ഓട്ടറാട് പ്രദീപിന്റെ(53) മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂര്‍ കടപ്പുറത്തടിഞ്ഞത്.മൃതദേഹം കൊടുങ്ങല്ലൂര്‍ ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക്് മാറ്റി . ഒപ്പം കാണാതായ പടന്ന പാലക്കാപ്പറമ്പില്‍ സന്തോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.അപകടം നടന്ന സ്ഥലത്തു നിന്ന് തന്നെയാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

വെളളിയാഴ്ച അര്‍ധരാത്രി 2 മണിയോടെയാണ് അപകടമുണ്ടായത് . ശക്തമായ കാറ്റിലും മഴയിലുംപെട്ട് വഞ്ചി മറിയുകയായിരുന്നു.വഞ്ചിയിലുണ്ടായിരുന്ന അജേഷ് ,ബൈജു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.കൊടുങ്ങല്ലൂര്‍ പൊലീസും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പ്രദീപിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.സ്‌കൂബാ ടീമും തിരച്ചില്‍ നടത്തിയിരുന്നു.

accidental death death