/kalakaumudi/media/media_files/2025/01/26/d5YfrW1HCz6cnMVge84D.jpg)
flex
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഗേറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റന്‍ ഫ്‌ലക്‌സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷന്‍ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നല്‍കിയത്. അനധികൃത ഫ്‌ളക്‌സ് വച്ചതിന് സംഘടന പ്രസിഡന്റ് പി.ഹണിയെയും, പ്രവര്‍ത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു.
നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സ് വച്ചതില്‍ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേര്‍ത്തത്. ഫ്‌ലക്‌സ് സ്ഥാപിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നേരത്തെ നിയോഗിച്ചിരുന്നു.
പിഴ അടച്ച് നടപടി ലഘൂകരിക്കാനാണ് സംഘടനയുടെ നീക്കം. ഫ്‌ലക്‌സ് സ്ഥാപിച്ചതില്‍ വിശദീകണം നല്‍കാന്‍ ഒരാഴ്ചത്തെ സമയം സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദമായതിന് പിന്നാലെ ഫ്‌ലക്‌സ് നഗരസഭ നീക്കം ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
