/kalakaumudi/media/media_files/2024/11/03/9Di1gfIXanwGg1l6ohoW.jpg)
ബിജെപി വിടുമെന്ന വാർത്തകൾക്കിടെ തനിക്ക് പറയാനുള്ളതെല്ലാം എണ്ണി പറഞ്ഞ് ഫേസ്‌ബുക്ക് കുറിപ്പുമായി സന്ദീപ് വാര്യർ രംഗത്ത്. നേതൃത്വത്തിനെതിരെ തുറന്നടിച്ച കുറിപ്പിൽ പാലക്കാട് പ്രചരണത്തിന് പോകില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ്. ഒരു മനുഷ്യന് ആത്മാഭിമാനം എന്ന് പറയുന്നത് പരമപ്രധാനമാണ്..
ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്ക് പറയാൻ ഉള്ളത്, നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്ന് സന്ദീപ് വ്യക്തമാക്കുന്നു. പാലക്കാട് സ്ഥാനാർത്ഥിക്കെതിരെയും സന്ദീപ് വാര്യർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആഞ്ഞടിച്ചു. തൻറെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. എന്നാൽ അങനെ ഒന്നിച്ച പ്രവർത്തിച്ചിട്ടില്ല. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് സന്ദീപ് വ്യക്തമാക്കുന്നു.
തന്റെ അമ്മ മരിച്ചപ്പോൾ ഡോക്ടർ സരിൻ വീട്ടിലേക്ക് ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചിരുന്നുവെന്നും താൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ലെന്നും സന്ദീപ് പറയുന്നു.