/kalakaumudi/media/media_files/2025/08/13/img-20250813-wa0342-2025-08-13-18-36-54.jpg)
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നേതൃസംഗമവും " ഭരണഘടനയും മനുഷ്യാവകാശങ്ങളും " എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.വല്ലാർപാടം അങ്കണവാടി അങ്കണത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എൽസി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ പി ജയദേവൻ നായർ വിഷയാവതരണം നിർവഹിച്ചു. മാധ്യമ പ്രവർത്തകനും ജില്ലാ വർക്കിംഗ് ചെയർമാനുമായ ഷാജി ഇടപ്പള്ളി , തിരക്കഥാകൃത്തും നോവലിസ്റ്റുമായ വെണ്ണല മോഹൻ , റിട്ട സിഡിപിഒ. ബിന്ദുമോൾ പി എസ് , ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച്. , ജെൻസി അനിൽ , ജിജി പി എ , സുധീർ വി എന്നിവർ പ്രസംഗിച്ചു. സന്തോഷ് മാരാർ , സുനിൽകുമാർ പി ടി , സെബാസ്റ്റ്യൻ പി ജെ , അസീസ് കെ എസ് എന്നിവർ നേതൃത്വം നൽകി.