/kalakaumudi/media/media_files/2025/03/20/OLESUMMerpX7g02I6NS9.jpg)
പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു.
പി രാജുവിന്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയില്‍ നല്‍കിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. പി രാജുവിന് പാര്‍ട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം.
സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി നടപടി പിന്‍വലിച്ചല്ല. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നല്‍കിയ പ്രതികരണത്തില്‍ കെ ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.