/kalakaumudi/media/media_files/2025/09/11/pp-2-2025-09-11-17-01-53.jpg)
കൊച്ചി: രാഷ്ട്രീയത്തിന്റെ ഭരണത്തിന്റെയും വിവിധ മേഖലകളില്‍ മാറ്റുരയ്ക്കുമ്പോഴും എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി എന്നാല്‍ നിലപാടില്‍ അണുവിട വ്യതിചലിക്കാത്ത പ്രകൃതമായിരുന്നു പി.പി തങ്കച്ചന്റേത്.
കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഒരു മാറ്റമായിരുന്നു പിണറായി വിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വ്വാധികാരികളായിരുന്ന സയത്ത് എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയത്.
2018ല്‍ ഈ സമയത്ത് തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. അന്ന് വീരേന്ദ്രകുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് തങ്കച്ചന്‍ പ്രതികരിച്ചത്. യുഡിഎഫില്‍ നിന്നും ജെഡിയുവിന്റെ മുന്നണി മാറ്റം എംപി വീരേന്ദ്രകുമാറിന്റെ അധികാര കൊതിമൂലമാമെന്ന് തുറന്നടിക്കുകയുണ്ടായി. ഇതിന് പിന്നില്‍ വീരേന്ദ്രകുമാറിന്റെ വ്യക്തിതാത്പര്യമാണെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.
എതിരാളികളോട് മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ യുവതയോടും തെറ്റിലേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് കാണുന്നവരെപ്പോലും പരസ്യമായി വിമര്‍ശിക്കാന്‍ തങ്കച്ചന്‍ മടികാണിച്ചിരുന്നില്ല.
പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ പ്രായമാവര്‍ ഇരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസില്‍ യുവനിര രംഗത്തെത്തിയ സാഹചര്യത്തില്‍ ശക്തമായ ഭാഷയിലായിരുന്നു തങ്കച്ചന്റെ പ്രതികരണം വന്നത്.
പ്രതിഷേധവുമായി രംഗത്തെത്തിയ യുവനിരയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. യുവാക്കളുടെ ആവശ്യം അനവസരത്തിലാണെന്നാണ് തങ്കച്ചന്‍ പറയുന്നത്. തനിക്ക് യാതൊരു ഓര്‍മ്മക്കുറവ് ഇല്ലെന്നും ഇത്ര നാള്‍ കണ്‍വീനര്‍ സ്ഥാനത്ത് ഇരിക്കാന്‍ കഴിയുമെങ്കില്‍ ഇനിയും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറുമെന്ന വ്യക്തമായ നിലാടും സ്വീകരിക്കുകയുണ്ടായി.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി പാര്‍ട്ടിയുടെ നേതൃനിരയുടെ കഴിവുകേടാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ രാജ്യസഭ സീറ്റിലേക്ക് പി.ജെ കുര്യന്‍ വീണ്ടും മത്സരിക്കുന്നതിന് എതിരെ പാര്‍ട്ടിയിലെ യുവ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മാറാമെന്നാണ് പി.ജെ കുര്യന്‍ വ്യക്തമാക്കിയിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു മുതിര്‍ന്ന നേതാക്കളെ യുവനേതൃത്വം വിമര്‍ശിച്ചത്.
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡനും മരണം വരെ പാര്‍ലമെന്റിലെ അസംബ്ലിയിലോ ഉണ്ടാകണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്ന് റോജി എം.ജോണും പറയുകയുണ്ടായി ഇത് മറുപടി പറയുകയായിരുന്നു തങ്കച്ചന്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
