തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.ചികിത്സയിലിരിക്കെ വെളളിയാഴ്ച തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം.രണ്ടു തവണ കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
രണ്ടുതവണ അടൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.1930 മാര്‍ച്ച് 11-നായിരുന്നു ജനനം.സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി. കോളേജില്‍നിന്ന് ബിരുദംനേടി.കോണ്‍ഗ്രസിന്റെ വിവദ പ്രാദേശിക ഭാരവാഹിത്വങ്ങള്‍ വഹിച്ചശേഷം ഡിസിസിയിലും കെപിസിസിയിലും എത്തി. അഞ്ചരവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനായി. 1977-ലും 1982-ലും അടൂരില്‍നിന്ന് എംഎല്‍എയായി.2004 മുതല്‍ 2005 വരെയും കെപിസിസി അധ്യക്ഷപദവി വഹിച്ചു. 1991-ലും 1992-ലും 2003-ലും കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.