മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത

author-image
Biju
New Update
govindankutty

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ആകാശ വാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളില്‍ ചര്‍ച്ചയായ ന്യൂസ് സ്റ്റോറികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു. കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത്.