/kalakaumudi/media/media_files/2025/11/18/n-shakthan-2025-11-18-11-58-50.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പദവിയിൽ നിന്നും മുതിർന്ന നേതാവ് എൻ ശക്തൻ രാജിവെച്ചു.
രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
അതേസമയം കെപിസിസി രാജി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.ശബ്ദരേഖ വിവാദത്തെത്തുടർന്ന് പാലോട് രവി രാജിവെച്ചതിനെത്തുടർന്നാണ് മുതിർന്ന നേതാവായ എൻ ശക്തനെ താൽക്കാലിക ഡിസിസി അധ്യക്ഷനായി നിയമിച്ചത്.
ഉടൻ തന്നെ സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കുമെന്നും, അതുവരെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനുമാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
