തിരുവനന്തപുരം : സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്.കണ്ണ് മാറി ചികിത്സ നടത്തി എന്നാണ് പരാതി.ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലതു കണ്ണിന് നല്‍കിയെന്നാണ് പരാതി.സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തു.
അസി. പ്രൊഫസര്‍ എസ്.എസ്. സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.കണ്ണിലെ നീര്‍കെട്ട് കുറയാനുളള കുത്തിവെയ്പ്പാണ് എടുത്തത്.ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റിയ ശേഷമാണ് കുത്തിവെയ്‌പ്പെടുത്തത്.മയക്കി കിടത്തിയതിനുശേഷമാണ് എടുത്തത്.ഇടത് കണ്ണില്‍ എടുക്കേണ്ടതിന് പകരം വലത് കണ്ണില്‍ എടുക്കുകയായിരുന്നു.തിരുവനന്തപുരം ബീമാപളളി സ്വദേശി അസൂറ ബീവിക്കാണ് കുത്തിവെയ്പ്പ് മാറി നല്‍കിയത്.
തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്
സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തു
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
