പഴകിയ ബോഡിയുമായി സർവീസ് ; സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

എറണാകുളം ഗുരുവായൂർ റോഡിലോടുന്ന കൃഷ്ണ ബസ്സിന്റെ ഫിറ്റ്നസാണ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ  റദ്ദാക്കിയത്.

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: പഴകിയ ബോഡിയുമായി സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ഗുരുവായൂർ റോഡിലോടുന്ന കൃഷ്ണ ബസ്സിന്റെ ഫിറ്റ്നസാണ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ  റദ്ദാക്കിയത്. ഇന്നലെ ഉച്ചക്ക്  വൈറ്റില ഹബ്ബിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പഴകിയ ബോഡിയുമായി സർവീസ് നടത്തുന്ന ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ  സ്പീഡ് ഗവർണറും ചിച്ഛേദിച്ചതായും , എയർ ഹോൺ ഘടിപ്പിച്ചതായും കണ്ടെത്തി.ബസ്സിന്റെ ബോഡിയുടെ ഭാഗങ്ങൾ തകർന്നുവീഴാറായ അവസ്ഥയിലായിരുന്നു,എ.എം.വി.ഐമാരായ സജിത്ത് ടി.എസ്,ദീപു പോൾ, ഷിബു സി.ജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബസ് കുടുങ്ങിയത്.  പഴകിയ ബോഡിയുമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ ഉൾപ്പടെ പരിശോധന കറ്ഷനമാക്കുമെന്നു എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ  കെ.മനോജ് പറഞ്ഞു.

Thrikkakara ernakulam Kochi News kakkanad news