വെള്ളാപ്പള്ളിക്ക് തിരിച്ചടി: മൈക്രോ ഫിനാൻസ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദ്ദേശം

വെള്ളാപ്പള്ളിക്ക് തിരിച്ചടി: മൈക്രോ ഫിനാൻസ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദ്ദേശം

author-image
Sukumaran Mani
New Update
Vellapally Natesan

Vellapally Natesan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് നല്‍കിയ നിർദ്ദേശം. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി എംവി രാജാ കുമാരയുടേതാണ് ഉത്തരവ്.

സാമ്പത്തിക നഷ്‌ട്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടികാട്ടി വിജിലൻസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കോടതി കേസിലെ പരാതിക്കാരനായ വിഎസ് അച്ചുതാനന്ദന് നോട്ടീസ് നൽകി. വിഎസ് കോടതിയിൽ ആക്ഷേപ ഹർജി സമർപ്പിക്കുകയും ചെയ്‌തു.

പണം നൽകി എന്ന് പറയുന്ന വ്യക്തികൾക്ക് പണം ശരിക്കും ലഭിച്ചിരുന്നോ, ഇവർ ഇത്തരം അപേക്ഷ നൽകിയിരുന്നോ എന്നീ മേഘലകളിൽ അന്വേഷണം നടത്തിയിട്ടില്ല. എന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ആക്ഷേപ ഹർജി അംഗീകരിച്ച കോടതി, വിജിലൻസ് അവസനിപ്പിച്ചു കൊണ്ട് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവ് നൽകിയത്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ പ്രസിഡൻ്റ് എംഎൻ സോമൻ, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മുൻ ഡയറക്‌ർ ദിലീപ് കുമാർ എന്നിവരാണ് പ്രതികൾ. മൂന്നാം പ്രതി കെ കെ മഹേശന്‍ മരണപ്പെട്ടു നാലാം പ്രതിയും റിട്ട. എംഡിയുമായ എം നജീബിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.

വിഎസ് നൽകിയ സ്വകാര്യ ഹർജിയിൽ വിജിലൻസ് കോടതി 2016 ജനുവരി 20 നാണ് അന്വേഷണത്തിന് ഉത്തരവ് നൽകിയിരുന്നത്. എട്ട് വർഷം കഴിഞ്ഞിട്ടാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തവ് നൽകുന്നത്.

കെഎസ്ബിസിഡിസി (KSBCDC) നിന്നും എടുത്ത വായ്‌പ 15.85 കോടി ശാഖകൾ വഴി വിതരണം ചെയ്‌തത് 10 മുതൽ 15 ശതമാനം വരെ പലിശയ്ക്കായിരുന്നു. അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവു എന്ന വ്യവസ്ഥ നിലനിൽക്കവെയായിരുന്നു ഇത്.

vellapally natesan micro finance scam case vs achuthandan