മാണി സി.കാപ്പന് തിരിച്ചടി; സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈകോടതി

മുംബൈ സ്വദേശിയായ വ്യവസായി ദിനേശ് മേനോനാണ് മാണി സി. കാപ്പനെതിരെ പരാതി നൽകിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാണ് പരാതി.

author-image
Greeshma Rakesh
New Update
mani c kappan

mani c kappan

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി.കേസിലെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ കാരണങ്ങൾ വ്യക്തമാക്കാതെയാണ് വിചാരണ കോടതി നടപടി സ്വീകരിച്ചെന്ന് ആരോപിച്ചാണ് മാണി. സി. കാപ്പൻ ഹൈകോടതിയെ സമീപിച്ചത്.

എന്നാൽ കേസ് നിലനിൽക്കുമെന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.മുംബൈ സ്വദേശിയായ വ്യവസായി ദിനേശ് മേനോനാണ് മാണി സി. കാപ്പനെതിരെ പരാതി നൽകിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Mani C Kappan financial fraud case kerala high court