/kalakaumudi/media/media_files/2026/01/07/pathmakumar-2026-01-07-12-47-04.jpg)
കൊല്ലം: ശബരിമല സ്വർണമോഷണകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലാണ് പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിൽ ഒപ്പം ഉണ്ടായിരുന്ന എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം പ്രസിഡന്റ് എന്ന നിലയിൽ പത്മകുമാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ പത്മകുമാറിന്റെ പങ്ക് സംബന്ധിച്ച എസ്‌ഐടിയുടെ വാദങ്ങളും തെളിവുകളും കണക്കിലെടുത്താണ് വിജിലൻസ് കോടതി നടപടി.
സ്വർണക്കൊള്ള കേസിൽ അന്നത്തെ ബോർഡിലെ എല്ലാ അംഗങ്ങൾക്കും പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഇതോടെ കേസിൽ പത്മകുമാർ ജയിലിൽ തന്നെ തുടരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
