സംസ്ഥാന സർക്കാരിന് തിരിച്ചടി; ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റത്തിന് ട്രിബ്യൂണൽ സ്റ്റേ

ബി അശോക് ഐഎഎസിനെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു

author-image
Devina
New Update
ashok


തിരുവനന്തപുരം: ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു.

 പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി.

 സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ആന്റ് ആർഡിയിലേക്ക് മാറ്റിയത്.

 കേരഫെഡ് പദ്ധതിക്കുള്ള ലോകബാങ്കിൻറെ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത വന്നതിൻറെ അടിസ്ഥാനത്തിൽ ഫയലുകൾ പുറത്ത് വന്നതിൻറെ പേരിലായിരുന്നു ബി അശോകിനെ സർക്കാർ നേരത്തെ സ്ഥലം മാറ്റിയത്.