പുരസ്കാരത്തിളക്കത്തിൽ ഏഴ് സഹകരണ സംഘങ്ങൾ

2004-2005 വർഷം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്കിന് തുടർച്ചയായി മൂന്നാം വർഷമാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

author-image
Shyam Kopparambil
New Update
2

The Kanayannur Taluk Cooperative Agricultural and Rural Development Bank Ltd.,

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച്, സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ജില്ലയിലെ 7 സഹകരണ സംഘങ്ങൾക്ക് സഹകരണ വകുപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു. 2022-23 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലൂടെയാണ് മികച്ചവയെ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ മികച്ച അർബൻ ബാങ്കായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണബാങ്കിനെയും മികച്ച പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കായി കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്കിനെയും തിരഞ്ഞടുത്തു.

പട്ടികജാതി, പട്ടികവർഗ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ എളങ്കുന്നപ്പുഴ പട്ടികജാതി, പട്ടികവർഗ സഹകരണസംഘം രണ്ടാംസ്ഥാനം നേടിയപ്പോൾ പലവക സഹകരണസംഘങ്ങളുടെ വിഭാഗത്തിൽ കർത്തേടം റൂറൽ സഹകരണ സംഘവും കേരള പൊലീസ് ഹൗസിംഗ് സഹകരണസംഘവും രണ്ടാംസ്ഥാനം പങ്കിട്ടു. ഇതേ വിഭാഗത്തിൽ തന്നെ കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.

എംപ്ലോയിസ് സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ പൊലീസ് ക്രെഡിറ്റ് സഹകരണ സംഘത്തിനാണ് മൂന്നാം സ്ഥാനം. വൈവിധ്യവത്കരണത്തിലൂടെയും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംസ്‌കരണത്തിലൂടെയും മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെയും എറണാകുളം ജില്ലയിലെ സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് മാതൃകയായ വർഷം കൂടിയാണ് കടന്നുപോയത്.

 കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക്

2004-2005 വർഷം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്കിന് തുടർച്ചയായി മൂന്നാം വർഷമാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

 തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക്

സംസ്ഥാനത്ത് നിലവിലുള്ള അർബൻ ബാങ്കുകളിൽ 1000കോടി രൂപയ്ക്ക് മുകളിൽ ആസ്തിമൂല്യമുള്ള 4അർബൻ ബാങ്കുകളിൽ ഒന്നാണ് വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചിട്ടുള്ള തൃപ്പുണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക്.

 

 

kerala bank bank ernakulam