/kalakaumudi/media/media_files/Yjo1MiiV5T053SIGARlV.jpg)
കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവരാണ് പരുക്കേറ്റ മലയാളികള്‍.
പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിനിരയായത്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാന്‍ അല്‍ ഫിന്‍താസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് സമീപം സെവന്‍ത് റിംഗ് റോഡില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. പിറകില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് വാനിന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു.
10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറ് പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലും മരണപ്പെട്ടു. ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്.