വാക്സിനെടുത്തിട്ടും 7 വയസുകാരിക്ക് പേവിഷബാധ. കുട്ടിയെ തിരുവനതപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊല്ലം വിളക്കോട് കുന്നിക്കോട് സ്വദേശിയാണ് കുട്ടി. കുട്ടിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏപ്രിൽമാസം എട്ടാം തീയതി വീട്ടു മുറ്റത്തു വച്ചാണ് കുട്ടിയെ നായ കടിച്ചത്. വലതു കൈമുട്ടിനാണ് കടി ഏറ്റത്. ഉടൻ തന്നെ വിലക്കൊടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഐഡിആർബി ഡോസെടുക്കുകയും അന്ന് തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആന്റി റാബീസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്നു തവണകൂടി ഐഡിആർബി സിറം നൽകിയിരുന്നു. ഒരു ഡോസ് വാക്സിൻ കൂടി നൽകാൻ ബാക്കിയുള്ളപ്പോഴാണ് തിങ്കളാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ എത്തുകയും തുടർന്ന് പേവിഷബാധയെന്ന് സ്ഥിരീകരിക്കുകായും ചെയ്യുന്നത്. കുടിയെ കടിച്ച നായ അതിനു തൊട്ടടുത്ത ദിവസം തന്നെ മരണപ്പെട്ടു. നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്.
വാക്സിനെടുത്തിട്ടും പേ വിഷ ബാധ ഏൽക്കുന്ന സംഭവങ്ങൾ കൂടി വരുന്നത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. വാക്സിന്റെ ഗുണമേന്മയിലുൾപ്പടെ സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. യഥാസമയം വാക്സിൻ എടുത്തിട്ടും പേ വിഷ ബാധ ഏൽക്കുന്നതിനെ പാട്ടി വിശദമായ അന്വേഷണങ്ങൾ നടത്തി വരികയാണ്.