പണവും വാച്ചും കവര്‍ന്ന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. 2020 മേയ് ഒന്നിന് ഫ്രൂട്ട്‌സ് കച്ചവടക്കാരായ മുഹമ്മദ് നിഫാദും സുഹൃത്ത് സര്‍ജുവും മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ രോഗികള്‍ക്ക് സൗജന്യമായി ഫ്രൂട്‌സ് വിതരണം ചെയ്യാന്‍ എത്തിയപ്പോള്‍ പ്രതികളായ ബിലാല്‍ ബക്കര്‍, ഷാക്കിഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി 33200 രൂപയും 29000 രൂപ വില വരുന്ന ടിസോട്ട് വാച്ചും ആക്ടീവ സ്‌കൂട്ടറും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇരുമ്പു വടി കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും അടിച്ചും ഇടിച്ചും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി രണ്ട് ജഡ്ജി ആര്‍. വന്ദനയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി 14 സാക്ഷികളെ വിസ്തരിച്ചു. 18 ഓളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോബിന്‍സ് തോമസ്, കലാറാണി ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.
കവർച്ച കേസ് പ്രതികൾക്ക് ഏഴു വർഷം തടവ്
പണവും വാച്ചും കവര്‍ന്ന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
New Update