കോതമംഗലത്ത് ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക്

കോതമംഗലം പല്ലാരിമംഗലത്ത് ഫുട്ബാൾ ടൂർണമെന്റ് ഫൈനലിനിടെ താത്കാലിക ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ചിലരുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. ചിലരുടെ പരിക്ക് സാരമുള്ളതാണ്.

author-image
Shyam
New Update
d

കൊച്ചി: കോതമംഗലം പല്ലാരിമംഗലത്ത് ഫുട്ബാൾ ടൂർണമെന്റ് ഫൈനലിനിടെ താത്കാലിക ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ചിലരുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. മാലിക് ദിനാർ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഇരുമ്പ് ഗർഡറുകളും പലകയും ഉപയോഗിച്ച് നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത്. നൂറുകണക്കിന് കാണികൾ ഗ്യാലറിക്കൊപ്പം നിലംപൊത്തി. നിരവധിപേർ അവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയർ ഫോഴ്സും എത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി കോതമംഗലം മാർ ബസേലിയോസ്, ധർമ്മഗിരി, താലൂക്ക് ആശുപത്രികളിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അടിവാട് ഹീറോ യംഗ്സ് ക്ലബാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നാലായിരത്തോളം കാണികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നതായാണ് വിവരം.

kochi accident news accident