''ആരോപണം വന്നാൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ല, സിദ്ദിഖ് അന്വേഷണം നേരിടണം'': അമ്മ വൈസ്.പ്രസിഡൻറ് ജയൻ ചേർത്തല

ഈ ആരോപണത്തിൽ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും ജയൻ ചേർത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. ഇതിൻറെ ബാക്കി സംഘടന തീരുമാനങ്ങൾ ഇപ്പോൾ എടുത്തിട്ടില്ല. 

author-image
Greeshma Rakesh
New Update
sex-abuse-allegation--amma-vice-president-Jayan-cherthala--on-siddique-resigns

jayan cherthala , siddique

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഇത്തരം ഒരു ആരോപണം വന്നാൽ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നാണ് സംഘടനയുടെയും എൻറെയും വ്യക്തിപരമായ അഭിപ്രായം എന്ന് അമ്മ വൈസ് പ്രസിഡൻറ് ജയൻ ചേർത്തല നടൻ സിദ്ദിഖിൻറെ രാജിയിൽ പ്രതികരിച്ചു. സിദ്ദിഖിൻറെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത് എന്നും ജയൻ ചേർത്തല പറഞ്ഞു. 

ഈ ആരോപണത്തിൽ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും ജയൻ ചേർത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. ഇതിൻറെ ബാക്കി സംഘടന തീരുമാനങ്ങൾ ഇപ്പോൾ എടുത്തിട്ടില്ല. 

സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനൽ ആരോപണത്തെക്കുറിച്ച് മുൻപ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തൻറെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ജയൻ ചേർത്തല പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ ആരോപണം വളരെ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്. 

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻറെ കാര്യത്തിൻറെ അദ്ദേഹത്തിൻറെ സ്ഥാനത്ത് ഞാനാണെങ്കിൽ ഇന്നലെ തന്നെ രാജിവയ്ക്കുമായിരുന്നുവെന്നും ജയൻ ചേർത്തല പ്രതികരിച്ചു.2016 ൽ പ്രായപൂർത്തിയാകും മുൻപ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയർത്തിയ ആരോപണത്തിന് പിന്നാലെയാണ് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. 

താര സംഘടനയായ അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനാണ് സിദ്ദിഖ് കത്ത് നൽകിയത്.  സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങൾ വന്ന അവസ്ഥയിൽ സർക്കാർ കേസ് എടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തിൽ സിദ്ദിഖിൻറെ നീക്കം.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്. 

 

Jayan Cherthala siddique sex abuse allegation malayalam cinema