കൊച്ചിയിൽ സെക്‌സ് റാക്കറ്റ്; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

എളമക്കരയിലുള്ള സെക്‌സ് റാക്കറ്റ് ബംഗ്ലാദേശിൽ നിന്നുള്ള ഇരുപതുകാരി പെൺകുട്ടിയെ ഇരുപതിലേറെ പേർക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

author-image
Anagha Rajeev
New Update
sex racket
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊച്ചിയിൽ സെക്‌സ് റാക്കറ്റ് പിടിയിൽ. പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകൾ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്‌സ് റാക്കറ്റ് ബംഗ്ലാദേശിൽ നിന്നുള്ള ഇരുപതുകാരി പെൺകുട്ടിയെ ഇരുപതിലേറെ പേർക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

മാതാപിതാക്കൾ നഷ്ടമായ പെൺകുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെൺകുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടിയെ ബംഗളൂരുവിൽ നിന്നും കൊച്ചിയിലെത്തിക്കുന്നത്.

സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത്. സെറീന, സഹായി ശ്യാം, സെറീനയ്‌ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

 

sex racket