/kalakaumudi/media/media_files/2025/11/22/kochi-murder-2025-11-22-11-28-00.jpg)
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിതീകരിച്ചു പൊലീസ്.
കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോർജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
രാവിലെ ഏഴ് മണിയോടെയാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി സ്്‌റ്റേഷനിൽ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയപ്പോൾ ശരീരത്തിന്റെ പകുതി ഭാഗം ചാക്കിൽ പൊതിഞ്ഞ നിലയിൽ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയിൽ ജോർജിനെയും കണ്ടെത്തുകയായിരുന്നു.
ജോർജിനെയും കൊണ്ട് വീട് പരിശോധിച്ചപ്പോൾ വീടിനകത്ത് രക്തക്കറയും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ പരിക്കും കണ്ടപ്പോൾ കൊലപാതകമാണെന്ന് ബോധ്യമായെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്ന് ജോർജ് പറഞ്ഞതായും പൊലീസ് പറഞ്ഞു.
സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാൾ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടിൽ എത്തിയത്.
വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കൈയിൽ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം പുറത്തറിയാതിരിക്കാൻ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡിൽ കൊണ്ടിടാനായിരുന്നു ജോർജ് പ്ലാൻ ചെയ്തത്.
കയർ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോർജ് കുഴഞ്ഞുവീഴുകയായിരുന്നു.
രാവിലെ ഹരിതകർമ സേനക്കാർ എത്തിയപ്പോൾ മൃതദേഹത്തിന് സമീപം മതിലിൽ ചാരി ഉറങ്ങുന്ന നിലയിൽ ജോർജിനെ കണ്ടെത്തുകയുമായിരുന്നു.
മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
