'ലൈംഗീക ആരോപണത്തിന് പിന്നിൽ അജൻഡ'; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ധിഖ്

വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് രേവതി സമ്പത്ത് ഉന്നയിക്കുന്നതെന്നും ആരോപണത്തിന് പിന്നിൽ അജൻഡയുണ്ടെന്നുമാണ് പരാതിയിൽ സിദ്ധിഖ് പറയുന്നത്.

author-image
Greeshma Rakesh
New Update
siddhique files case against revathy

sexual allegation siddique files case against revathy sampath

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: തനിക്കെതിരെ ലൈംഗീകാരോപണം നടത്തിയ യുവ നടിക്കെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ധിഖ്.വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് രേവതി സമ്പത്ത് ഉന്നയിക്കുന്നതെന്നും ആരോപണത്തിന് പിന്നിൽ അജൻഡയുണ്ടെന്നുമാണ് പരാതിയിൽ സിദ്ധിഖ് പറയുന്നത്.ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മാതാപിതാക്കൾക്കൊപ്പമല്ലാതെ രേവതി സമ്പത്തിനെ കണ്ടിട്ടില്ലെന്നും സിദ്ധിഖ് പരാതിയിൽ പറയുന്നു.

ഇന്നലെയാണ് രേവതി സമ്പത്തിന്റെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചത്.ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയായിരുന്നു രാജി. രാജി സംബന്ധിച്ച്. നിലവിൽ ഊട്ടിയിലാണ് താനെന്നും തിരിച്ച് കേരളത്തിലെത്തിയതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു സിദ്ധിഖിന്റെ പ്രതികരണം.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാൽ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ലൈംഗീകചേഷ്ടകൾ കാണിച്ചതായും യുവനടി കൂട്ടിച്ചേർത്തു.പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തിൽ തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നെന്നും യുവനടി പറഞ്ഞു. സിദ്ധിഖിൽ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി നടിയായ മിനു മുനീറും രംഗത്തെത്തിയിരുന്നു. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തൽ. 2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.

 

sexual allegation siddique revathy sampath malayalam cinema