പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 58കാരന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് പൊന്നാട് വരകാടിവെളി വീട്ടില്‍ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്. നവംബര്‍ 16നാണ് പന്ത്രണ്ടുകാരിക്കുനേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സൗഹൃദ മുറിയില്‍ എത്തി പ്രതിക്കെതിരെ മൊഴി നല്‍കി. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടില്‍ രഹസ്യമായി എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.