/kalakaumudi/media/media_files/Hao8fuplJdL8fu9spU5S.jpg)
കൊച്ചി: സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു. മരട് പൊലീസാണ് ഇരുവർക്കുമെതിരെ ബലാത്സംഗത്തിന് കേസ് എടുത്തത്. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്. ഓർമ്മ നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
