sexual assault case against five people complaint filed by transgender
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്. ഹ്രസ്വചിത്ര സംവിധായകൻ വിനീത്, യൂട്യൂബർ സന്തോഷ് വർക്കി (ആറാട്ടണ്ണൻ), അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കൊച്ചി സ്വദേശിയായ ട്രാൻസ്ജെൻഡറാണ് പരാതി നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 12-നാണ് ഇവർ പരാതിപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.