ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രാത്രി സീരിയല്‍ ചിത്രീകരണത്തിനിടെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി

author-image
Prana
New Update
d

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്. അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രാത്രി സീരിയല്‍ ചിത്രീകരണത്തിനിടെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. സിരീയലിന്റെ നിര്‍മ്മാതാവിനോട് യുവതി പരാതി പറഞ്ഞതോടെ, ഇയാളെ സീരിയലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിര്‍മ്മാതാവ് മാറിയതോടെ വീണ്ടും ഈ സീരിയലിന്റെ കണ്‍ട്രോളറായെത്തിയ അസീം, ഭീഷണിപ്പെടുത്തിയെന്നും ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നും പരാതിക്കാരി പറയുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം തുടരുന്നുവെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.

case Sexual Assault shooting serial