ലൈംഗികാതിക്രമ കേസ് : സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പാലേരി മാണിക്യം സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ആരോപണം അവര്‍ സ്വകാര്യ ചാനലിലൂടെയായിരുന്നു ഉന്നയിച്ചത്.പിന്നാലെ രഞ്ജിത്ത് ഇത് നിഷേധിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നടി കൊച്ചി ഡി.സി.പിക്ക് പരാതി നല്‍കിയത്.

author-image
Shyam Kopparambil
New Update
re

 


കൊച്ചി: പശ്ചിമബംഗാൾ  നടിയുടെ പരാതിയിൽ നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ കുറ്റപത്രം സമർപ്പിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള നടി നൽകിയ പരാതിയിലാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. ഹേമ കമ്മറ്റി റിപ്പോർട്ട് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ  ചെയ്ത കേസുകളിലെ ആദ്യ കുറ്റപത്രം ആണ്. എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഓഗസ്റ്റ് 26ാം തിയതിയുമാണ് ഇതുമായി ബന്ധപ്പെട്ട കേസ് എടുത്തത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതല്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലേരി മാണിക്യം സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ആരോപണം അവര്‍ സ്വകാര്യ ചാനലിലൂടെയായിരുന്നു ഉന്നയിച്ചത്. പിന്നാലെ രഞ്ജിത്ത് ഇത് നിഷേധിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നടി കൊച്ചി ഡി.സി.പിക്ക് പരാതി നല്‍കിയത്. പരാതി പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇനി എത്രയും പെട്ടന്ന് തന്നെ വിചാരണ നടപടികളിലേക്ക് കടക്കും.

kochi Director Renjith hema committee report Crime