ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

നടിയുടെ പരാതിയില്‍ പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.

author-image
Prana
New Update
balachandra menon

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയില്‍ പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നവംബര്‍ 21വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.  തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് ബാലചന്ദ്രമേനോന്‍ ഹര്‍ജിയില്‍ വാദിച്ചത്. നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്രമേനോനെതിരെ കേസെടുത്തിരിക്കുന്നത്.

anticipatory bail highcourt sexual assault case Balachandra Menon