സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്നു പരാതി. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണു പരാതിയില്‍ പറയുന്നത്. ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പോലീസിനു കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം.
ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ പരാതി
നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
New Update