സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ പിന്തുടര്‍ന്നു ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ഇല്ലത്ത് നികര്‍ത്ത് വീട്ടില്‍ സബിന്‍ (26)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ ) ജഡ്ജി ശിക്ഷിച്ചത്.
ആറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2018 ഫെബ്രുവരിയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരം മൂന്നുവര്‍ഷം തടവും 50, 000 രൂപ പിഴയും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മൂന്നു വര്‍ഷം തടവും 50, 000 രൂപ പിഴയും ഉള്‍പ്പെടെയാണ് ശിക്ഷ. തടവ് ഒരുമിച്ചനുഭവിച്ചാല്‍ മതി.
ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സ്‌റ്റേഷന്‍ ഓഫീസറായിരുന്ന വിപി മോഹന്‍ലാല്‍ ആയിരുന്നു. വനിതാ സെല്‍ സബ്ബ് ഇന്‍സ്പക്ടര്‍ ലത. ജെ. യും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയനും അഡ്വ. വി. എല്‍. ഭാഗ്യലക്ഷ്മിയും ഹാജരായി.
വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറു വര്‍ഷം തടവ്
ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ഇല്ലത്ത് നികര്‍ത്ത് വീട്ടില്‍ സബിന്‍ (26)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ ) ജഡ്ജി ശിക്ഷിച്ചത്.
New Update