ട്രെയിനില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അഗളി സിഐ അബ്ദുള്‍ ഹക്കീമിനെതിരെ കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മൂന്നാം തീയ്യതി പാലരുവി എക്‌സ്പ്രസിലെ ലോക്കല്‍ കംപാര്‍ട്‌മെന്റില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃപ്പൂണിത്തുറ ഭാഗത്തുവച്ചാണ് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയത്. ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ യുവതി പോലീസില്‍ പരാതിപെട്ടു. തുടര്‍ന്ന് ഒരു വനിതാ പോലീസ് എത്തി ഇയാളുടെ ദൃശ്യം പകര്‍ത്തി. ഇതോടെ ഇയാള്‍ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച് റെയില്‍വേ പോലീസ് അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്.
പ്രതി അഗളിയിലെ സിഐ ആണെന്ന് തിരിച്ചറിഞ്ഞതോടെ പാലക്കാട് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് സംഘം ഇയാളെ തിരയുകയാണ്. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ട്രെയിനില്‍ ലൈംഗികാതിക്രമം; അഗളി സിഐയ്‌ക്കെതിരെ കേസ്, ഒളിവില്‍
കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മൂന്നാം തീയ്യതി പാലരുവി എക്‌സ്പ്രസിലെ ലോക്കല്‍ കംപാര്‍ട്‌മെന്റില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
New Update