കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം;മുംബൈ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

തയ് വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.ഇ-മെയിൽ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്

author-image
Devina
New Update
police jeep

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. തയ് വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി.

 പരിചയപ്പെട്ടതിന് ശേഷം ഇരുവരും ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇ-മെയിൽ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഫോർട്ട് കൊച്ചി പൊലീസിന് കൈമാറി.ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുമിത്തിനെ ഇപ്പോഴും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.