ചികിത്സക്കായി ക്ലിനിക്കിലെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം; പോക്സോ കേസ്

പൊലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലാണ് എന്നാണ് വിവരം. പൊലീസ് ഇയ്യാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ

author-image
Greeshma Rakesh
New Update
sexual assault

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കാസർകോട്: പനി ബാധിച്ച് ചികിത്സ തേടി ക്ലിനിക്കിലെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം.തൃക്കരിപ്പൂരിലെ ഡോക്ടർ കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി.

പരാതിയിൽ ചന്ദേര പൊലീസ് കുഞ്ഞബ്ദുള്ളക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് പനി ബാധിച്ച് പെൺകുട്ടി ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്.

 ചികിത്സക്കിടെ പെൺകുട്ടിയെ ഡോക്ടർ കയറിപ്പിടിച്ചതായാണ് പരാതി. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ.പൊലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലാണ് എന്നാണ് വിവരം. പൊലീസ് ഇയ്യാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.

kasargod POCSO Case Sexual Assault doctor