ksrtc
ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ ആളെ പെണ്‍കുട്ടി തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
കൊടുവള്ളിയില്‍വച്ചാണ് കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ 46 കാരനായ ചാവടിക്കുന്നുമ്മല്‍ അന്‍വറിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അന്‍വര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.ഇതോടെ പെണ്‍കുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പോലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
