Sexual Harassment Complaint Against youth
പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്‌നഫോട്ടോകള്‍ കൈക്കലാക്കിയശേഷം പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ ചിറക്കല്‍ തെക്കേതില്‍ സൂരജ് എസ് കുമാര്‍ (24) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും വാട്‌സാപ്പ് വഴിയും ഇന്‍സ്റ്റാഗ്രാമിലൂടെയും കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്‌നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്. തുടര്‍ന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകള്‍ കൈക്കലാക്കുകയും, കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുക്കുകയുമായിരുന്നു. ഈമാസം 19ന് പോലീസില്‍ കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോട്ടോകള്‍ അയച്ചുകൊടുത്ത ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.