ജൂനിയർ ആർട്ടിസ്റ്റിൻറെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു

ജൂനിയർ ആർട്ടിസ്റ്റായ യുവതിയെ പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ മരടിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

author-image
Greeshma Rakesh
New Update
sexual harassment complaint of junior artist police filed case against director sreekumar menon

director sreekumar menon

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിൻറെ ലൈംഗികാതിക്രമ  പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു. ശ്രീകുമാർ മേനോനും നടൻ ബാബുരാജിനുമെതിരെയുമാണ് ആരോപണം ഉയർന്നിരുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) കൈമാറി. മുകേഷ്, ജയസൂര്യ എന്നിവരടക്കം  ഏഴു പേർക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നിൽ പുതിയ കേസെത്തുന്നത്.

ജൂനിയർ ആർട്ടിസ്റ്റായ യുവതിയെ പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ മരടിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ശനിയാഴ്ച രാവിലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എസ്.ഐ.ടിക്ക് കൈമാറിയെന്ന് എറണാകുളം സിറ്റി പൊലീസ് വ്യക്തമാക്കി. ഇതോടെ എട്ട് കേസുകളാണ് കൊച്ചിയിൽ എസ്.ഐ.ടിയുടെ അന്വേഷണത്തിനു കീഴിൽ വന്നത്.

അതേസമയം ആരോപണ വിധേയനായ നടൻ സിദ്ദിഖ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം തന്നെ തയാറാക്കി‍യെന്നാണ് വിവരം. നടൻ ദിലീരിനു വേണ്ടി നടിയെ ആക്രമിച്ച കേസിൽ ഹാജരായ അഭിഭാഷകരാണ് സിദ്ദിഖിനു വേണ്ടിയും കോടതിയെ സമീപിക്കുന്നത്. നേരത്തെ മുകേഷിൻറെയും അഡ്വ. ചന്ദ്രശേഖറിൻറെയും അറസ്റ്റ് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

director sreekumar menon hema committee report sexual harassment cinema scandel police case