എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് പിടിയില്‍

കുട്ടി വിവരം അറിയിച്ചതിനെതുടര്‍ന്ന് മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പി സുരേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

author-image
Rajesh T L
New Update
rape case.

sexually assault

Listen to this article
0.75x 1x 1.5x
00:00 / 00:00

എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ തടിയൂര്‍ കടയാര്‍ വാഴയില്‍ വീട്ടില്‍ നിന്നും കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുട്ടിയെ ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാല്‍ പാലത്തില്‍ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നു.

കുട്ടി വിവരം അറിയിച്ചതിനെതുടര്‍ന്ന് മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പി സുരേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുകയും, തുടര്‍ന്ന് തിരുവല്ല ജെ എഫ് എം കോടതി ഒന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു

 

Sexual Assault