എസ്.എഫ്.ഐ വഴിയിൽ കെട്ടിയ ചെണ്ടയല്ല: എ.കെ ബാലൻ

മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശമെങ്കിൽ സമ്മതിക്കില്ലെന്ന് ബാലൻ പറഞ്ഞു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:  സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്.എഫ്.ഐയെ വിമർശിച്ചത്തിന്  മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലൻ. എസ്.എഫ്.ഐയും സി.പി.എമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശമെങ്കിൽ സമ്മതിക്കില്ലെന്ന് ബാലൻ പറഞ്ഞു.

എസ്.എഫ്.ഐയെ വളർത്തിയത് തങ്ങളാണ്. എസ്.എഫ്.ഐയെ സംബന്ധിച്ചടത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനക്ക് കഴിയും. എസ്.എഫ്.ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. കേരള കൂടോത്ര പാർട്ടിയാണ് കോൺഗ്രസെന്ന് ബാലൻ പരിഹസിച്ചു.

ak balan sfi