പെരിങ്ങമ്മല ഇക്ബാൽ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ- കെഎസ്‍‍യു സംഘർഷം: ഒരു പൊലീസുകാരന് പരിക്ക്

കോളേജ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് എസ്എഫ്ഐയും കെഎസ്‍‍യുവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. എസ്എഫ്ഐയും കെഎസ്‌യുവും പരസ്പരം എറിഞ്ഞ കമ്പ് കൊണ്ടാണ് പൊലീസുകാരന് പരിക്കേറ്റത്.

author-image
Devina
New Update
peringammala

തിരുവനന്തപുരം: പെരിങ്ങമ്മല ഇക്ബാൽ കോളേജ് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്. വിതുര സ്റ്റേഷനിലെ സിപിഒ വിജിത്തിന് നെറ്റിയിലാണ് പരിക്കേറ്റത്.

കോളേജ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് എസ്എഫ്ഐയും കെഎസ്‍‍യുവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു.

എസ്എഫ്ഐയും കെഎസ്‌യുവും പരസ്പരം എറിഞ്ഞ കമ്പ് കൊണ്ടാണ് പൊലീസുകാരന് പരിക്കേറ്റത്.

 നെടുമങ്ങാട് എഎസ്പി സ്ഥലത്ത് എത്തി. സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കെഎസ്‍യു വിജയിച്ചു.