കോഴിക്കോട് ഗവ ലോ കോളേജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം

കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ കാണാന്‍ എത്തിയ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപികയ്ക്ക് കെ.എസ്.യു. ആക്രമണത്തില്‍ പരിക്കേറ്റു

author-image
Prana
New Update
ksu sfi

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷം. കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ കാണാന്‍ എത്തിയ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപികയ്ക്ക് കെ.എസ്.യു. ആക്രമണത്തില്‍ പരിക്കേറ്റു. ഗോപികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സച്ചിന്‍ദേവ് എം.എല്‍.എ. പങ്കെടുക്കുന്ന കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയിലേക്കും കെ.എസ്.യു. പ്രവര്‍ത്തകര്‍ ഉപരോധവുമായി എത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ബുധനാഴ്ച രാത്രി കെ.എസ്.യു. വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ബുധനാഴ്ച രാത്രി ക്യാമ്പസില്‍ വച്ച്് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അമല്‍ ജോസഫിനാണ് മര്‍ദനമേറ്റത്. എസ്.എഫ്.ഐ. യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹൃതിക്കിന്റെയും ആസിഫിന്റെയും നേതൃത്വത്തിലാണ് മര്‍ദ്ദനം എന്നായിരുന്നു ആരോപണം. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.

calicut conflict KSU sfi law college