കണ്ണൂർ തോട്ടട ഐടിഐയില്‍ കെഎസ് യു - എസ്എഫ്ഐസംഘർഷം
കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ്എഫ്ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കെട്ടിയകോടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകർത്തതോടെയാണ്സംഘർഷംഉണ്ടായത്.ഇതേച്ചൊല്ലി പ്രവർത്തകർപരസ്പരംഏറ്റുമുട്ടി.
പുറത്തു നിന്നും കൂടുതല്‍ എസ് എഫ് ഐ - കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ കെഎസ് യു യുണിറ്റ് സെക്രെട്ടറിയെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍കെഎസ്യുക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് ക്യാംപസില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയായിരുന്നു.അതേസമയംകെഎസ്യുപ്രവർത്തകർമാധ്യമങ്ങളെ വിളിച്ചുവരുത്തിബോധപൂർവംസംഘർഷംസൃഷ്ടിക്കുകയായിരുന്നുഎന്ന്എസ്എഫ്ഐആരോപിച്ചു.