കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘർഷം; പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പൊലീസ്

ഹെൽപ്പ് ഡെസ്ക് പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് അഭിനവിനെ കോളേജ് പ്രിൻസിപ്പാൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ ക്രൂരമായി  മർദ്ദിച്ചു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ കോളേജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്‌കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. തന്നെ മർദ്ദിച്ചെന്ന് കാട്ടി എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവ് നൽകിയ പരാതിയിലാണ് കേസ്. കോളേജ് സ്റ്റാഫ് സെക്രട്ടറി രമേശിന് എതിരെയും കേസെടുത്തിട്ടുണ്ട്.

ഹെൽപ്പ് ഡെസ്ക് പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് അഭിനവിനെ കോളേജ് പ്രിൻസിപ്പാൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ ക്രൂരമായി  മർദ്ദിച്ചു. എസ്എഫ്ഐ അഡ്മിഷൻ ഹെൽപ് ഡസ്ക് പ്രവർത്തനം നടന്നു വരികയായിരുന്ന കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥികളോട് ഇത് അനുവദിക്കില്ലെന്നും, തുടർന്നാൽ പുറത്താക്കുമെന്ന ഭീഷണി മുഴക്കുകയായിരുന്നു കോളേജ് പ്രിൻസിപ്പാൾ. 

ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് അഭിനവിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ ചുമരിൽ ചേർത്ത് നിർത്തി മർദ്ധിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ഇടത്തെ ചെവിയുടെ കേൾവി ശക്തി ഭാഗിഗമായി നഷ്ടപ്പെട്ടു. കർണ പഠത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആണ് അഭിനവ്.

sfi leader